National
അപകീര്‍ത്തി കേസ്: രാഹുല്‍ ഗാന്ധിയുടെ ഹരജി നാളെ പുതിയ ബെഞ്ച് പരിഗണിക്കും
ജസ്റ്റിസ് ഹേമന്ദ് പ്രച്ഛകിന്റെ ബെഞ്ചിന് മുന്നിലാണ് ഹരജി.

ന്യൂഡല്‍ഹി| അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ നാളെ ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. പുതിയ ബെഞ്ചാണ് രാഹുലിന്റെ ഹരജി പരിഗണിക്കുക. ജസ്റ്റിസ് ഹേമന്ദ് പ്രച്ഛകിന്റെ ബെഞ്ചിന് മുന്നിലാണ് ഹരജി. 2019ല്‍ രാഹുല്‍ കോലാറില്‍ പ്രസംഗിക്കുന്നതിനിടെ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നാണ് കേസ്.
ജസ്റ്റിസ് ഗീതാ ഗോപിനാഥായിരുന്നു കേസ് പരിഗണിക്കേണ്ടിയിരുന്നത്. കേസ് പരിഗണിക്കാന്‍ കഴിയില്ലെന്ന് രജിസ്ട്രാന്‍ വഴി ചീഫ് ജസ്റ്റിസിനെ അറിയിച്ച് ജസ്റ്റിസ് പിന്മാറുകയായിരുന്നു. സൂറത്ത് കോടതിയുടെ ശിക്ഷാവിധി താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന തന്റെ ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
---- facebook comment plugin here -----