National
മാനനഷ്ട കേസ്: ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ചതിന് എതിരെ രാഹുൽ ഹൈക്കോടതിയിൽ
ഹൈക്കോടതി സിംഗിൾ ബഞ്ച് അടുത്ത ദിവസം ഹർജി പരിഗണിക്കും.

സൂറത്ത് | മാനനഷ്ടക്കേസിലെ ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച സൂറത്ത് കോടതി നടപടിക്ക് എതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഗുജറത്ത് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിൾ ബഞ്ച് അടുത്ത ദിവസം ഹർജി പരിഗണിക്കും.
എല്ലാ കള്ളന്മാർക്ക് മോദി എന്നാണ് പേര് എന്ന വിവാദ പരാമർശത്തിൽ എടുത്ത കേസിൽ മാർച്ച് 23നാണ് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവുശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കുകയും ചെയ്തു.
ഇതിനെ ചോദ്യം ചെയ്ത് ഏപ്രിൽ മൂന്നിന് രാഹുൽ സെഷൻസ് കോടതിയിൽ ഹർജി നൽകി. ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഈ ഹരജി ഏപ്രിൽ 20ന് കോടതി തള്ളി. ഇതിനെതിരെയാണ് ഇപ്പോൾ രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.
---- facebook comment plugin here -----