Connect with us

National

അപകീര്‍ത്തി കേസ്; തരൂരിനെതിരായ വിചാരണ നടപടികള്‍ക്ക് സ്റ്റേ

നാലാഴ്ചത്തേക്കാണ് സുപ്രീം കോടതി സ്റ്റേ ഏര്‍പ്പെടുത്തിയത്. പ്രധാന മന്ത്രിയെ ശിവലിംഗത്തിലെ തേളിനോട് ഉപമിച്ചു കൊണ്ടുള്ള പരാമര്‍ശത്തിലാണ് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യപ്പെട്ടത്.

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് എം പി. ശശി തരൂരിനെതിരായ വിചാരണ നടപടികള്‍ക്ക് സ്റ്റേ. നാലാഴ്ചത്തേക്കാണ് സുപ്രീം കോടതി സ്റ്റേ ഏര്‍പ്പെടുത്തിയത്.

പ്രധാന മന്ത്രിയെ ശിവലിംഗത്തിലെ തേളിനോട് ഉപമിച്ചു കൊണ്ടുള്ള പരാമര്‍ശത്തിലാണ് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യപ്പെട്ടത്. മോദിയെ ശിവലിംഗത്തിലെ തേള്‍ എന്ന് ആര്‍ എസ് എസ് നേതാവ് വിശേഷിപ്പിച്ചെന്നായിരുന്നു തരൂര്‍ പറഞ്ഞത്.

2018 ഒക്ടോബറില്‍ ബെംഗളൂരു സാഹിത്യോത്സവത്തിലായിരുന്നു വിവാദ പരാമര്‍ശം. ഇതിനെതിരെ ബി ജെ പി നേതാവ് രാജീവ് ബബ്ബറാണ് കോടതിയില്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത്. ശശി തരൂര്‍ മതവികാരം വ്രണപ്പെടുത്തി എന്നാണ് പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്.

 

Latest