Connect with us

National

മോദിക്കെതിരെ മാനനഷ്ടക്കേസ് നല്‍കും; കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി

ഞാന്‍ അദ്ദേഹത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കും. ഇനി കോടതികള്‍ എത്ര വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്ന് നമുക്ക് നോക്കാം.

Published

|

Last Updated

ന്യൂഡല്‍ഹി| പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രേണുക ചൗധരി. ട്വീറ്റിലൂടെയാണ് രേണുക ചൗധരി ഇക്കാര്യം അറിയിച്ചത്.

പാര്‍ലമെന്റ് സമ്മേളനത്തിനിടെ നരേന്ദ്ര മോദി തന്നെ ശൂര്‍പ്പണഖയെന്ന് വിളിച്ചെന്ന് രേണുക ചൗധരി ആരോപിച്ചു. 2018-ലാണ് സംഭവം.

ഞാന്‍ അദ്ദേഹത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കും. ഇനി കോടതികള്‍ എത്ര വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്ന് നമുക്ക് നോക്കാം. നരേന്ദ്ര മോദിയുടെ പ്രസംഗത്തിന്റെ വീഡിയോ ഉള്‍പ്പെടെയാണ് രേണുക ചൗധരിയുടെ ട്വീറ്റ്.

പാര്‍ലമെന്റില്‍ രേണുക ചൗധരി ഉറക്കെ ചിരിച്ചപ്പോള്‍ ‘രേണുകാജിയെ ഒന്നും പറയരുത്. രാമായണം പരമ്പരയ്ക്ക് ശേഷം ഇത്തരത്തിലുള്ള ചിരി നമുക്ക് കേള്‍ക്കാന്‍ കഴിഞ്ഞു’ എന്നാണ് മോദി പറഞ്ഞത്. മോദി ഉദ്ദേശിച്ചത് ശൂര്‍പ്പണഖയെ ആണെന്നാണ് രേണുക ചൗധരിയുടെ ആരോപണം.

 

 

 

Latest