Connect with us

National

അപകീര്‍ത്തി കേസ്; 'ദ വയര്‍' സ്ഥാപകന്‍ സിദ്ധാര്‍ഥ് വരദരാജന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്

സ്ഥാപക എഡിറ്റര്‍ എം കെ വേണുവിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. ഇരുവരുടെയും മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പോലീസ് പിടിച്ചെടുത്തു.

Published

|

Last Updated

ന്യൂഡല്‍ഹി | അപകീര്‍ത്തി കേസില്‍ ‘ദ വയര്‍’ സ്ഥാപകന്‍ സിദ്ധാര്‍ഥ് വരദരാജന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്. സ്ഥാപക എഡിറ്റര്‍ എം കെ വേണുവിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. ഇരുവരുടെയും മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പോലീസ് പിടിച്ചെടുത്തു.

ബി ജെ പിയുടെ ഐ ടി വിഭാഗം മേധാവി അമിത് മാളവ്യയുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെയാണ് റെയ്ഡ് നടത്തിയത്. കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു വാര്‍ത്തയുമായി ബന്ധപ്പെട്ട് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ ആരോപണങ്ങളുന്നയിച്ചുവെന്നാണ് മാളവ്യയുടെ പരാതി. സിദ്ധാര്‍ഥ് വരദരാജനും എം കെ വേണുവിനും പുറമെ മറ്റൊരു സ്ഥാപക എഡിറ്ററായ സിദ്ധാര്‍ഥ് ഭാട്ട്യ, ഡെപ്യൂട്ടി എഡിറ്ററും എക്‌സിക്യൂട്ടീവ് ന്യൂസ് പ്രൊഡ്യൂസറുമായ ജാഹ്നവി സെന്‍ എന്നിവരും ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് കമ്മീഷണര്‍ (ക്രൈം) മുമ്പാകെ നല്‍കിയ ഹരജിയില്‍ പ്രതിസ്ഥാനത്തുണ്ട്.

 

 

Latest