Connect with us

National

ഉദയനിധി സ്റ്റാലിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; ഹിന്ദു സംഘടനാ നേതാവ് അറസ്റ്റില്‍

സെപ്തംബര്‍ 22ന് നടന്ന വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ മഹേഷ് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാണ് ആരോപണം.

Published

|

Last Updated

ചെന്നൈ| ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഹിന്ദു മുന്നണി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു മുന്നണി നേതാവ് മഹേഷിനെ തമിഴ്നാട്ടിലെ അരണിയിയില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 22ന് നടന്ന വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ മഹേഷ് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാണ് ആരോപണം.

ഡിഎംകെ ജില്ലാ നേതാവ് എസി മണി അരണി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മഹേഷിനെ അരണി പോലീസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നാണ് റിപ്പോര്‍ട്ട്. ശത്രുത വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍, പ്രകോപനപരമായ പ്രസംഗം എന്നീ കുറ്റങ്ങളാണ് മഹേഷിനെതിരെ ചുമത്തിയിരിക്കുന്നത്.

 

 

---- facebook comment plugin here -----

Latest