Connect with us

Ongoing News

ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി; എഫ് സി ഗോവയുടെ ജയം ഒരു ഗോളിന്

40-ാം മിനുട്ടില്‍ ബോറിസ് സിംഗ് തംഗ്ജം ആണ് ഗോവയുടെ വിജയ ഗോള്‍ നേടിയത്.

Published

|

Last Updated

കൊച്ചി | ഐ എസ് എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. എഫ് സി ഗോവയോടാണ് ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്.

40-ാം മിനുട്ടില്‍ ബോറിസ് സിംഗ് തംഗ്ജം ആണ് ഗോവയുടെ വിജയ ഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സ് ഗോളിയുടെ പിഴവാണ് ഗോളില്‍ കലാശിച്ചത്. മൈതാനത്തിന്റെ വലത്തെ മൂലയില്‍ നിന്ന് തംഗ്ജം തൊടുത്ത ഷോട്ട് കരവലയത്തിലൊതുക്കാന്‍ ഗോളി സച്ചിന്‍ സുരേഷിന് കഴിഞ്ഞില്ല.

അവസാന മിനുട്ടുകളില്‍ സമനില ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് കിണഞ്ഞു ശ്രമിച്ചെങ്കിലും വിഫലമായി. അധിക സമയത്തിന്റെ ആറാം മിനുട്ടില്‍ ലഭിച്ച സുവര്‍ണാവസരം സന്ദീപ് സിംഗ് പാഴാക്കി. ലൂനയുടെ വിദഗ്ധമായ പാസ് സ്വീകരിച്ച സന്ദീപ് സിംഗ് ഗോളി മാത്രം മുന്നില്‍ നില്‍ക്കേ ഉതിര്‍ത്ത ഷോട്ട് പുറത്തേക്കാണ് പോയത്.

പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് 11 പോയിന്റ് മാത്രമാണുള്ളത്. അഞ്ചു മത്സരങ്ങളില്‍ പരാജയപ്പെട്ടപ്പോള്‍ രണ്ടെണ്ണത്തില്‍ സമനില വഴങ്ങി. അവസാനത്തെ അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് വിജയം കാണാനായത്.

 

Latest