Connect with us

punjab congress issue

പഞ്ചാബിലെ തോല്‍വി; കുറ്റസമ്മതവുമായി സോണിയ

തമ്മിലടി പരിഹരിക്കാനായില്ല; അമരീന്ദര്‍ സിംഗിനെ മാറ്റിയ സമയവും ശരിയായില്ല

Published

|

Last Updated

ന്യൂഡല്‍ഹി | പഞ്ചാബില്‍ പാര്‍ട്ടിക്കേറ്റ നാണംകെട്ട തോല്‍വിയില്‍ ഉത്തരവാദിത്തം പ്രവര്‍ത്തക സമിതിയില്‍ സോണിയാ ഗാന്ധി ഏറ്റതായി റിപ്പോര്‍ട്ട്. പഞ്ചാബ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ പാളിച്ച സംഭവിച്ചുവെന്ന് സോണിയ സമ്മതിച്ചതായി ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിനെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗിനെ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയ ശേഷം മാറ്റിയത് ക്ഷീണമായി.

അമരീന്ദറിനെ നേരത്തെ തന്നെ നീക്കേണ്ടതായിരുന്നു. അമരീന്ദര്‍ സിംഗും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള മാസങ്ങള്‍ നീണ്ട ആഭ്യന്തര തര്‍ക്കങ്ങള്‍ക്കു ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് അദ്ദേഹത്തോടു സ്ഥാനം ഒഴിയാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടത്. ഇതു നേരത്തെ ചെയ്യേണ്ടിയിരുന്നു എന്നും സോണിയ പറഞ്ഞതായാണ് വിവരം.

 

 

---- facebook comment plugin here -----

Latest