Connect with us

Ongoing News

ജര്‍മന്‍ താരത്തോട് തോല്‍വി; നദാലിന് കണ്ണീര്‍ മടക്കം

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജര്‍മന്‍ താരം അലക്സാണ്ടര്‍ സ്വരേവ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. സ്‌കോര്‍: 6-3, 7-6(5), 6-3.

Published

|

Last Updated

പാരീസ് | ഫ്രഞ്ച് ഓപണ്‍ ടെന്നിസില്‍ റാഫേല്‍ നദാലിന് തോല്‍വി. ഒന്നാം റൗണ്ടില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിനോട് പരാജയമേറ്റു വാങ്ങിയ സ്പാനിഷ് ഇതിഹാസ താരം കണ്ണീരോടെ മടങ്ങി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്വരേവ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. സ്‌കോര്‍: 6-3, 7-6(5), 6-3.

22 തവണ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനായ നദാല്‍ 14 തവണയാണ് ഫ്രഞ്ച് ഓപണ്‍ കിരീടത്തില്‍ മുത്തമിട്ടത്. 2005ലായിരുന്നു ആദ്യ കിരീടം. അവസാനത്തേത് 2022ല്‍. 116 ഫ്രഞ്ച് ഓപണ്‍ മത്സരങ്ങളില്‍ നദാലിന്റെ നാലാം തോല്‍വിയാണിത്.

പരുക്കിനെ തുടര്‍ന്ന് ഈ സീസണില്‍ കാര്യമായി കളത്തിലിറങ്ങാത്ത നദാല്‍ ഇത്തവണ സീഡില്ലാതെയാണ് ഫ്രഞ്ച് ഓപണിലെത്തിയത്. ഈ സീസണോടെ പ്രൊഫഷണല്‍ ടെന്നിസില്‍ നിന്ന് വിരമിക്കുമെന്ന് 37 കാരനായ നദാല്‍ സൂചന നല്‍കിയിരുന്നു.