Connect with us

Kerala

തിരഞ്ഞെടുപ്പില്‍ നല്ലപോലെ തോറ്റു,തോൽവിക്ക് അടിസ്ഥാനമായ കാരണം കണ്ടെത്തി തിരുത്തണം; എംവി ഗോവിന്ദന്‍

ജനങ്ങള്‍ക്ക് കിട്ടാനുള്ളത് കിട്ടാത്തത് പ്രശ്‌നം തന്നെയാണ്. സംഘടനാപരമായ പ്രശ്‌നങ്ങളും വോട്ടിനെ സ്വാധീനിച്ചു.

Published

|

Last Updated

മലപ്പുറം | ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി നല്‍കാന്‍ കഴിയാതിരുന്നത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാരിന്റെ സാമ്പത്തിക പരാധീനതകളാണു തോല്‍വിക്കു കാരണമെന്നാണ് വിലയിരുത്തല്‍. ജനങ്ങള്‍ക്ക് കിട്ടാനുള്ളത് കിട്ടാത്തത് പ്രശ്‌നം തന്നെയാണ്. സംഘടനാപരമായ പ്രശ്‌നങ്ങളും വോട്ടിനെ സ്വാധീനിച്ചെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ നല്ലപോലെ തോറ്റു. തോറ്റിട്ട് ജയിച്ചു എന്നുപറഞ്ഞതുകൊണ്ട് കാര്യമുണ്ടോയെന്നും നമ്മള്‍ എങ്ങനെ തോറ്റുവെന്ന കാര്യം നല്ലതുപോലെ കണ്ടുപിടിച്ച് തിരുത്തണമെന്നും ഗോവിന്ദന്‍ പറഞ്ഞു.

62 ലക്ഷം പേര്‍ക്ക് കൊടുക്കേണ്ട കുടിശിക, പെന്‍ഷന്‍ നമുക്ക് കൊടത്തുതീര്‍ക്കാനായിട്ടില്ല.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഉണ്ടാവാന്‍ സാധ്യതയുള്ള പ്രവണതകള്‍ ഉണ്ടായിട്ടുണ്ട്. ആ പ്രവണത അരിച്ചരിച്ച് മുതലാളിത്ത കാലത്ത് നമ്മുടെ കേഡര്‍മാരിലും ഉണ്ടാകും. രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഉള്‍പ്പടെയുള്ള ഉള്ളടക്കത്തെ അടിസ്ഥാനപ്പെടുത്തിയല്ലാതെ ഏത് പ്രതികൂല സാഹചര്യത്തെയും അനുകൂലിക്കാന്‍ നമുക്ക് സാധിക്കില്ലെന്നും അതിന്റെ ചോര്‍ച്ച നമുക്കുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Latest