Connect with us

Ongoing News

ലീഗിലെ അവസാന അങ്കത്തില്‍ മുംബൈയെ തോല്‍പ്പിച്ചു; ബഗാന് ഐ എസ് എല്‍ ഷീല്‍ഡ്

ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബഗാന്റെ ജയം.

Published

|

Last Updated

കൊല്‍ക്കത്ത | ലീഗിലെ അവസാന മത്സരത്തില്‍ മുംബൈ സിറ്റി എഫ് സിയെ പരാജയപ്പെടുത്തിയ മോഹന്‍ ബഗാന് ഐ എസ് എല്‍ ഷീല്‍ഡ്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബഗാന്റെ ജയം.

ലിസ്റ്റണ്‍ കൊളാക്കോ, ജാസണ്‍ കുമ്മിങ്‌സ് എന്നിവരാണ് ബഗാനായി ഗോള്‍ സ്‌കോര്‍ ചെയ്തത്. ലാലിയന്‍സ്വാല ചാങ്തെയുടെ മുംബൈയുടെ ആശ്വാസ ഗോള്‍ നേടി.

ഈ മത്സരത്തിന് മുമ്പ് മുംബൈ 47 പോയിന്റുമായി ഒന്നാമതായിരുന്നു. ഷീല്‍ഡിന് ഒരു സമനില മാത്രം അകലെ. ബഗാന്‍ 45 പോയിന്റോടെ മൂന്നാമതായിരുന്നു. എന്നാല്‍ മത്സരം സ്വന്തമാക്കിയ ബഗാന് ഷീല്‍ഡില്‍ മുത്തമിടുകയായിരുന്നു. മുംബൈയാണ് രണ്ടാം സ്ഥാനത്ത്.

 

---- facebook comment plugin here -----

Latest