Connect with us

telangana operation kamala

തെലങ്കാനയിലെ കൂറുമാറ്റ ശ്രമം: ചരടുവലിച്ചത് തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് മുഖ്യമന്ത്രി

അമിത് ഷായുടെ നോമിനിയായാണ് തുഷാര്‍ പ്രവര്‍ത്തിച്ചതെന്നും കെ സി ആര്‍ പറഞ്ഞു.

Published

|

Last Updated

ഹൈദരാബാദ് | തെലങ്കാനയില്‍ ഭരണകക്ഷി എം എല്‍ എമാരെ കോഴ നല്‍കി കൂറുമാറ്റാന്‍ ശ്രമിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ബി ഡി ജെ എസ് നേതാവ് വെള്ളാപ്പള്ളി നടേശനാണെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആരോപിച്ചു. ഭരണകക്ഷിയായ ടി ആര്‍ എസിന്റെ നാല് എം എല്‍ എമാരെ കോഴ നല്‍കി കൂറുമാറ്റിക്കാന്‍ ശ്രമിച്ചതിന് മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു. ഈ ഇടനിലക്കാര്‍ ബന്ധപ്പെട്ടത് തുഷാറിനെയാണെന്ന് കെ സി ആര്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നോമിനിയായാണ് തുഷാര്‍ പ്രവര്‍ത്തിച്ചതെന്നും കെ സി ആര്‍ പറഞ്ഞു. ഓരോ എം എല്‍ എക്കും നൂറ് കോടി രൂപയാണ് വാഗ്ദാനം ചെയ്തിരുന്നത്. തെലങ്കാനക്ക് പുറമെ രാജസ്ഥാനിലും ഭരണ അട്ടിമറി നടത്താന്‍ ആസൂത്രണം നടത്തിയെന്നും കെ സി ആര്‍ പറഞ്ഞു.

ഇടനിലക്കാര്‍ എം എല്‍ എമാരെ സമീപിക്കുന്നതിന്റെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ സര്‍ക്കാറിന്റെ പക്കലുണ്ടെന്ന് കെ സി ആര്‍ പറഞ്ഞു. ഇതില്‍ നിന്നുള്ള അഞ്ച് മിനുട്ട് ഭാഗം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചു. നേരത്തേ എട്ട് സംസ്ഥാന സര്‍ക്കാറുകളെ ഇങ്ങനെ അട്ടിമറിച്ചതായി അറസ്റ്റിലായവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. കേരളത്തിൽ എൻ ഡി എ മുന്നണിയുടെ ഭാഗമാണ് തുഷാറിൻ്റെ ബി ഡി ജെ എസ്.

Latest