Connect with us

Ongoing News

പെട്രോൾ പമ്പ് ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

കുപ്പിയിൽ പെട്രോൾ നൽകാതിരുന്നതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്.

Published

|

Last Updated

തിരുവല്ല | തിരുവല്ലയിലെ ഇടിഞ്ഞില്ലത്ത് പെട്രോൾ പമ്പ് ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ ജീവനക്കാർ ചേർന്ന് പിടികൂടി പോലീസിന് കൈമാറി. നിരേറ്റുപുറം ചക്കുളം മുക്കാട്ടിൽ വീട്ടിൽ ശ്രീലാൽ (31) ആണ് പിടിയിലായത്. പമ്പ് ജീവനക്കാരനായ വേങ്ങൽ സ്വദേശി അഖിൽ രാജ് (31) നാണ് കുത്തേറ്റത്.

ഇടിഞ്ഞില്ലം മണലാടി ഫ്യൂവൽസിൽ തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. കുപ്പിയിൽ പെട്രോൾ നൽകാതിരുന്നതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്. ജീവനക്കാരനുമായി കലഹിച്ച ശ്രീലാൽ പമ്പിന് പുറത്ത് പോയി വാഹനത്തിൽ കരുതിയിരുന്ന കത്തിയെടുത്തു വന്ന് കുത്തുകയായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ അഖിലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എടത്വ, ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ചെങ്ങന്നൂർ സ്റ്റേഷനുകളിലായി ശ്രീലാലിനെതിരെ പത്തോളം ക്രിമിനൽ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.