Connect with us

rss worker death

ആര്‍ എസ് എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു

അതിനിടെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

Published

|

Last Updated

പാലക്കാട് | പാലക്കാട് മമ്പറത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികള്‍ സഞ്ചരിച്ച കാറിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇത് പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. വെള്ള നിറത്തിലുള്ള കാറിന്റെ ചിത്രങ്ങളാണ് പോലീസ് പുറത്ത് വിട്ടിട്ടുള്ളത്. പഴയ മോഡല്‍ മാരുതി 800 കാറാണ് പ്രതികള്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.

അതിനിടെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡി വൈ എസ് പി സി ഹരിദാസ്, ആലത്തൂര്‍ ഡി വൈ എസ് പി കെ എം ദേവസ്യ, ആറ് സി ഐമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍. പാലക്കാട് എസ് പി ആര്‍ വിശ്വനാഥ് അന്വേഷണത്തിന് മേല്‍ന്നോട്ടം വഹിക്കും. ഉത്തരമേഖലാ എ ഡി ജി പി വിജയ് സാഖറെയാണ് അന്വേഷണ സംഘത്തെ രൂപീകരിച്ചത്.

നവംബര്‍ മൂന്നിനാണ് ആര്‍ എസ് എസ് പ്രവര്‍ത്തകനായ സഞ്ജിത്തിനെ നാലംഗ സംഘത്തെ സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. ഭാര്യയുമായി ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കവെയായിരുന്നു ആക്രമം. സംഭവത്തിന് പിന്നില്‍ എസ് ഡി പി ഐ ആണെന്ന് ബി ജെ പി ആരോപിച്ചിരുന്നു.

Latest