Connect with us

kashmir terror attack

പ്രതിരോധ മന്ത്രിയും കരസേന മേധാവിയും പൂഞ്ചിലേക്ക്

ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷന്‍ ത്രിനെത്ര വിലയിരുത്തും

Published

|

Last Updated

ജമ്മു | ഭീകരാക്രത്തില്‍ അഞ്ചു സൈനികര്‍ വീരമൃത്യുവരിച്ച പൂഞ്ചില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെയും സന്ദര്‍ശിക്കും. ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷന്‍ ത്രിനെത്ര വിലയിരുത്താനാണു സന്ദര്‍ശനം.
നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ഉപേന്ദ്ര ദ്വിവേദി രജൗരിയില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന കാണ്ടി വനമേഖലയില്‍ എത്തി സ്ഥിതി വിലയിരുത്തി.

അതിനിടെ ഇന്ത്യന്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി വെടിക്കൊപ്പുകള്‍ കണ്ടെടുത്തു. ഓപ്പറേഷന്‍ തുടരുന്നതായി സൈന്യം അറിയിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ട്. മേഖലയില്‍ വെടിവെപ്പ് തുടരുകയാണ്.
അതേസമയം ഏറ്റുമുട്ടലില്‍ മരിച്ച സൈനികരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

രണ്ട് ഹിമാചല്‍ സ്വദേശികളും, ജമ്മു, ബംഗാള്‍, ഉത്തരാഖണ്ഡ് സ്വദേശികളുമായ ഓരോ സൈനികരുമാണ് ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. ലാന്‍സ് നായിക് രുചിന്‍ സിംഗ് റാവത്ത് (ഉത്തരാഖണ്ഡ്), 2. പാരാട്രൂപ്പര്‍ സിദ്ധാന്ത് ചെത്രി (പശ്ചിമ ബംഗാള്‍), 3. നായിക് അരവിന്ദ് കുമാര്‍ (ഹിമാചല്‍ പ്രദേശ്), 4. ഹവില്‍ദാര്‍ നീലം സിംഗ് (ജമ്മു കശ്മീര്‍), 5. പാരാട്രൂപ്പര്‍ പ്രമോദ് നേഗി (ഹിമാചല്‍ പ്രദേശ്) എന്നിവരാണ് വീരമൃത്യു വരിച്ചത്.

 

Latest