kargil vijay divas
പാക്കധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗം: പ്രതിരോധ മന്ത്രി
ഇന്ന് ലോകത്തെ ഏറ്റവും കരുത്തരായ രാജ്യം ഇന്ത്യയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ജമ്മു | പാക്കധീന കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യഭാഗമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. 23ാം കാര്‍ഗില്‍ വിജയ ദിവസില്‍ ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗത്തെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. ബാബാ അമര്‍നാഥ് ഇന്ത്യയിലും മാ ശര്‍ദ ശക്തി നിയന്ത്രണരേഖയിലുടനീളവുമായിരിക്കെ, പാക്കധീന കശ്മീര്‍ ഇന്ത്യക്ക് പുറത്താകുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
പാക്കധീന കശ്മീര്‍ വിഷയത്തില്‍ പാര്‍ലിമെന്റില്‍ പ്രമേയം പാസ്സാക്കിയിട്ടുണ്ട്. കശ്മീര്‍ എന്നെന്നും ഇന്ത്യയുടെ ഭാഗമായിരിക്കും. ശിവന്റെ രൂപത്തിലുള്ള ബാബാ അമര്‍നാഥ് നമ്മോടൊപ്പമാണ്. നിയന്ത്രണരേഖയുടെ മറ്റൊരു വശത്ത് ശര്‍ദ ശക്തി ദേവിയുമുണ്ടെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
ശര്‍ദ എന്നും അറിയപ്പെടുന്ന സരസ്വതി ദേവിയുടെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുള്ള ശര്‍ദ പീഠത്തെ സൂചിപ്പിച്ചാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം പറഞ്ഞത്. 1962ല്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ ലഡാക്കിലെ നമ്മുടെ ഭൂമി ചൈന പിടിച്ചെടുത്തത് വെച്ചുനോക്കുമ്പോള്‍, ഇന്ന് ലോകത്തെ ഏറ്റവും കരുത്തരായ രാജ്യം ഇന്ത്യയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.