Techno
മൊബൈൽ തട്ടിപ്പിനെതിരെ പ്രതിരോധ സംവിധാനങ്ങള്‍ ഫലം കാണുന്നു
കബളിപ്പിച്ച് അന്താരാഷ്ട്ര കോളുകൾ കൈമാറുന്ന വിദേശ കാരിയർമാർക്കും അഗ്രഗേറ്റർമാർക്കും എതിരെ ഡ്രൈവ് ആരംഭിക്കാൻ സർക്കാർ ഇന്ത്യൻ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടു.
ഉപഭോക്താക്കളെ കബളിപ്പിക്കാനായി ഇന്ത്യൻ മൊബൈൽ നമ്പറുകൾ പ്രദർശിപ്പിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്ന അന്താരാഷ്ട്ര കോളുകൾ തിരിച്ചറിയുന്നതിനും തടയുന്നതിനുമായി തദ്ദേശീയമായി വികസിപ്പിച്ച സംവിധാനം ഫലം കണ്ടതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അത്തരം കോളുകൾ പ്രതിദിനം 4 ലക്ഷമായി കുറയ്ക്കാന്‍ കഴിഞ്ഞതായി അറിയിപ്പില്‍ പറയുന്നു. കൂടാതെ, കബളിപ്പിച്ച് അന്താരാഷ്ട്ര കോളുകൾ കൈമാറുന്ന വിദേശ കാരിയർമാർക്കും അഗ്രഗേറ്റർമാർക്കും എതിരെ ഡ്രൈവ് ആരംഭിക്കാൻ സർക്കാർ ഇന്ത്യൻ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടു. അതനുസരിച്ച് ഇന്നുവരെ അത്തരം 20 ലധികം കാരിയറുകളെ ബ്ലോക്ക് ചെയ്യാന്‍ അവര്‍ക്കായിട്ടുണ്ട്.
രാജ്യത്തെ എല്ലാ ടെലികോം സേവന ദാതാക്കളുമായി ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച ഇൻ്റർനാഷണൽ ഇൻകമിംഗ് സ്പൂഫ്ഡ് കോള്‍സ് ഡിഫൻസ് സംവിധാനവും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. കബളിപ്പിക്കല്‍ കോളുകൾ എന്ന് തിരിച്ചറിഞ്ഞ ഇൻകമിംഗ് അന്താരാഷ്ട്ര കോളുകളിൽ 90 ശതമാനവും തടഞ്ഞുനിർത്തിയ ഈ ഉപകരണം ശക്തമായ ഒരു പ്രതിരോധ മാധ്യമമാണെന്ന് ഇതിലൂടെ തെളിയിച്ചു.
വെറും 24 മണിക്കൂറിനുള്ളിൽ, ഏകദേശം 1.35 കോടി വ്യാജ കോളുകൾ ഉപയോഗിച്ച് സൈബർ കുറ്റകൃത്യങ്ങൾ നടത്താനുള്ള പദ്ധതികളെ തകര്‍ത്തെറിഞ്ഞത് ഈ സിസ്റ്റത്തിൻ്റെ വിജയത്തെ സൂചിപ്പിക്കുന്നു. വിദേശത്ത് താമസിച്ചുകൊണ്ട് , ഇന്ത്യൻ പൗരന്മാരെ കബളിപ്പിക്കാനും സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും നടത്താനും ഇന്ത്യൻ മൊബൈൽ കോഡായ +91-എന്ന നമ്പര്‍ ചേര്‍ത്ത് പ്രദർശിപ്പിച്ചായിരുന്നു അന്താരാഷ്ട്ര മാഫിയയുടെ തട്ടിപ്പ്. ഇത് തടയാന്‍ പുതിയ സംവിധാനത്തിന് കഴിഞ്ഞതായി അധികൃതര്‍ പറയുന്നു.
ഒപ്പം സ്വന്തം ഉപഭോക്താക്കള്‍ക്കായി എല്ലാ ധാതാക്കാളും തട്ടിപ്പിനെക്കുറിച്ചുള്ള മുന്നറിയിപ്പ് പ്രാദേശിക ഭാഷകളിൽ തന്നെ നല്‍കുന്നുണ്ട്. തട്ടിപ്പുകാര്‍ പുതിയ രീതികള്‍ കണ്ടുപിടിച്ചു വരുന്നതുവരെ ആശ്വസിക്കാം. ഒപ്പം തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കുകയും വേണം.