Kerala
കാടിറങ്ങുന്ന കാട്ടാനക്കൂട്ടങ്ങള്‍ കാര്‍ഷിക വിളകള്‍ക്ക് ഭീഷണിയാകുന്നു
പാകമാകാത്ത നേന്ത്രക്കുല കാട്ടാനകള്‍ ചവിട്ടി മെതിച്ചു.
തൃശൂര്‍ | കാടിറങ്ങുന്ന കാട്ടാനക്കൂട്ടങ്ങള്‍ കാര്‍ഷിക വിളകള്‍ക്ക് ഭീഷണിയാകുന്നു. തൃശൂര്‍ കട്ടിലപ്പൂവ്വത്ത് ഇന്ന് പുലര്‍ച്ചെ കാട്ടാനയിറങ്ങി വ്യാപകമായി കൃഷിയിടങ്ങള്‍ നശിപ്പിച്ചു. രണ്ട് ആനകളാണ് കാടിറങ്ങിയെത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.
താഴത്ത് മാരിയില്‍ കുര്യന്‍, വെള്ളാരത്തില്‍ ജെയിംസ്, നെല്ലിക്കുന്നേല്‍ ഫിലിപ്പ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനകള്‍ നാശം വരുത്തിയത്. തെങ്ങ്, വാഴ, ജാതി തുടങ്ങിയ കാര്‍ഷിക വിളകളാണ് വന്‍ തോതില്‍ നശിപ്പിച്ചത്. നാട്ടുകാര്‍ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് ആനകളെ തുരത്തിയത്. പ്രദേശത്ത് ആന ശല്യം രൂക്ഷമാണ്. കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനകള്‍ സ്ഥിരമായി ഇറങ്ങുന്ന പ്രദേശം കൂടിയാണ് കട്ടിലപൂവ്വം.
ആനകള്‍ ഇറങ്ങുന്നത് തടയുന്നതിന് വനം വകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സംഭവമറിഞ്ഞാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ഉടന്‍ പരിഹാരമുണ്ടാക്കുമെന്ന സമാശ്വാസ വാക്കുകള്‍ ചൊരിയുക മാത്രമാണ് ചെയ്യുന്നത്.