Connect with us

Kuwait

സിവില്‍ ഐ ഡി കാര്‍ഡ് അനുവദിക്കുന്നതിലെ കാലതാമസം; കുവൈത്തില്‍ പ്രവാസികള്‍ ദുരിതത്തില്‍

പ്രവാസികള്‍ക്ക് സിവില്‍ ഐ ഡി നല്‍കുന്നതില്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ വരുത്തുന്ന കാലതാമസമാണ് പ്രവാസി സമൂഹത്തിന്റെ ദുരിതങ്ങള്‍ക്ക് കാരണം.

Published

|

Last Updated

കുവൈത്ത് സിറ്റി  | കുവൈത്തില്‍ പ്രവാസികള്‍ക്കുള്ള സിവില്‍ ഐഡി കാര്‍ഡ് അനുവദിക്കുന്നതിലെ കാലതാമസം കാരണം പ്രവാസികള്‍ വീണ്ടും ദുരിതത്തില്‍. പ്രവാസികള്‍ക്ക് സിവില്‍ ഐ ഡി നല്‍കുന്നതില്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ വരുത്തുന്ന കാലതാമസമാണ് പ്രവാസി സമൂഹത്തിന്റെ ദുരിതങ്ങള്‍ക്ക് കാരണം.

ഒരു താമസക്കാരന്‍ ഓരോ തവണയും സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി വെബ്‌സൈറ്റില്‍ സിവില്‍ ഐ ഡിയുടെ സ്റ്റാറ്റസ് പരിശോധിക്കുമ്പോള്‍ സിവില്‍ ഐ ഡി കാര്‍ഡ് ഇപ്പോഴും പ്രോസസ് ചെയ്യുന്നു എന്ന സന്ദേശമാണ് മറുപടിയായി ലഭിക്കുന്നത്. ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെയും സാങ്കേതിക വികസനത്തിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ലോകത്തല്ല ഇപ്പോഴും എന്ന സ്ഥിതിയാണ് പ്രവാസികള്‍ക്ക്.

സിവില്‍ ഐ ഡി കാര്‍ഡ് എപ്പോള്‍ ലഭിക്കുമെന്ന് പോലും വ്യക്തമല്ല. ഒരു കാരണവുമില്ലാതെ സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി കാലതാമസം വരുത്തുന്നു എന്നാണ് പരാതി. സര്‍ക്കാര്‍ ഏജന്‍സികള്‍ സന്ദര്‍ശിക്കാതെ തന്നെ ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ അയല്‍ രാജ്യങ്ങള്‍ ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്.

 

Latest