National
ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും; സത്യപ്രതിജ്ഞാ ചടങ്ങ് നാളെ
പുതിയ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നാളെ രാവിലെ 11ന് രാംലീല മൈതാനത്ത് നടക്കും

ന്യൂഡല്‍ഹി | ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് നടക്കുന്ന നിയുക്ത എംഎല്‍എമാരുടെ യോഗത്തിനുശേഷമാകും മുഖ്യമന്ത്രിയെ ഔപചാരികമായി പ്രഖ്യാപിക്കുക. ഉച്ചകഴിഞ്ഞ് മൂന്നിന് കേന്ദ്ര നിരീക്ഷകരായ വിനോദ് താവ്‌ഡെ, തരുണ്‍ ചങ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.
പുതിയ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നാളെ രാവിലെ 11ന് രാംലീല മൈതാനത്ത് നടക്കും. ചടങ്ങ് വലിയ ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, എന്‍ഡിഎ ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
---- facebook comment plugin here -----