delhi chalo march
ഡല്‍ഹി ചലോ മാര്‍ച്ച് കടുപ്പിക്കുന്നു; നാളെ പഞ്ചാബ് അതിര്‍ത്തിയില്‍ കര്‍ഷകരുടെ നിര്‍ണായക സമ്മേളനം
വ്യാഴാഴ്ച കൂടുതല്‍ സമരപരിപാടികള്‍ പ്രഖ്യാപിക്കും
ന്യൂഡല്‍ഹി | ഡല്‍ഹി ചലോ മാര്‍ച്ച് കടുപ്പിക്കുന്നതിന്റെ ഭാഗമായി നാളെ പഞ്ചാബ് അതിര്‍ത്തിയില്‍ കര്‍ഷകരുടെ നിര്‍ണായക സമ്മേളനം ചേരും. ലോക വ്യാപാര സംഘടനയില്‍ നിന്ന് ഇന്ത്യ പുറത്തു വരേണ്ടതിനെ പറ്റിയുള്ള കണ്‍വന്‍ഷനാണു ചേരുന്നത്.
ചൊവ്വാഴ്ച മുതല്‍ ദേശീയ തലത്തില്‍ നേതാക്കളെ പങ്കെടുപ്പിച്ച് അതിര്‍ത്തികളില്‍ യോഗം ചേരും. വ്യാഴാഴ്ച കൂടുതല്‍ സമരപരിപാടികള്‍ പ്രഖ്യാപിക്കും. വെടിയേറ്റ് മരിച്ച യുവ കര്‍ഷകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിച്ചു മാര്‍ച്ച് നടത്തും. തുടര്‍ന്ന് പ്രതിഷേധ പരിപാടികളും നടത്തും.തിങ്കളാഴ്ച ലോക വ്യാപാര സംഘടനയുടെ കോലം എല്ലാ ഗ്രാമങ്ങളിലും കത്തിക്കും.
കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ഈ മാസം 29 വരെ അതിര്‍ത്തികളില്‍ സമാധാന പരമായ പ്രതിഷേധം തുടരാനാണ് ഇന്നലെ ചേര്‍ന്ന കര്‍ഷക നേതാക്കളുടെ യോഗം തീരുമാനിച്ചത്. യുവ കര്‍ഷകന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം. ഇന്ന് മുതല്‍ സമര പരമ്പരകളുമായി മുന്നോട്ടുപോകാനാണു തീരുമാനം. കേന്ദ്രം ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകും എന്നു കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. പക്ഷേ താങ്ങുവില നിയമം കൊണ്ടുവരുന്നതു സംബന്ധിച്ചുമാത്രമേ ചര്‍ച്ചയ്ക്ക് ഉള്ളുവെന്നും നേതാക്കള്‍ പറഞ്ഞു.