Connect with us

National

ഡല്‍ഹി ചലോ മാര്‍ച്ച്; അടിച്ചമര്‍ത്താന്‍ ശ്രമിച്ച് പോലീസ്, കടുത്ത പ്രതിരോധമുയര്‍ത്തി കര്‍ഷകര്‍

ശംഭു, ജിന്ത് എന്നിവിടങ്ങളില്‍ സമരക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ജിന്തില്‍ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം വ്യാപിക്കുന്നു. ഹരിയാനയിലെ കുരുക്ഷേത്രയില്‍ സമരക്കാര്‍ ബാരിക്കേഡുകള്‍ തള്ളിമാറ്റി. ശംഭു, ജിന്ത് എന്നിവിടങ്ങളില്‍ സമരക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി.

ജിന്തില്‍ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. അംബാലയിലെ ശംഭു അതിര്‍ത്തിയിലും കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചു.

ശംഭുവില്‍ മേല്‍പ്പാലത്തിന്റെ വശങ്ങള്‍ തകര്‍ത്തു. ബാരിക്കേഡുകള്‍ പാലത്തില്‍ നിന്ന് വലിച്ചെറിഞ്ഞു. കോണ്‍ക്രീറ്റ് മതിലുകള്‍ ട്രാക്ടറില്‍ കെട്ടിവലിച്ചു. നൂറോളം കര്‍ഷകരെയാണ് പോലീസ് ഇവിടെ കസ്റ്റഡിയിലെടുത്തത്.

Latest