Connect with us

National

മദ്യനയ അഴിമതി കേസ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റില്‍

കെജ്‌രിവാളിന്റെ വസതിക്ക് മുന്നില്‍ നിരോധനാജ്ഞ.

Published

|

Last Updated

ന്യൂഡല്‍ഹി |  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തു.മദ്യനയ കേസില്‍ കെജ് രിവാളിന്റെ അറസ്റ്റ് തടയാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാന്‍ ഇ ഡി അദ്ദേഹത്തിന്റെ വീട്ടിലെത്തുകയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.

കെജ്‌രിവാളിന്റെ വീടിന് മുന്നിലുള്‍പ്പെടെ കനത്ത പോലീസ് സന്നാഹമുണ്ട്. 12 ഉദ്യോഗസ്ഥരടങ്ങുന്ന ഇ ഡി സംഘമാണ് കെജ് രിവാളിന്റെ വീട്ടിലെത്തിയത്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് 9 തവണ സമന്‍സ് അയച്ചിട്ടും കെജ്‌രിവാള്‍ ഇ ഡി ക്ക് മുന്നില്‍ ഹാജരായിരുന്നില്ല.

ഡല്‍ഹി ജല ബോര്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലും ഇ ഡി അയച്ച സമന്‍സ് കെജ്‌രിവാള്‍ തള്ളിയിരുന്നു. നേരത്തെ ബി ആര്‍ എസ് നേതാവ് കെ കവിതയെ മദ്യനയ കേസില്‍ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. കവിതയെ അറസ്റ്റ് ചെയ്ത് ഒരാഴ്ച തികയുന്നതിന് മുമ്പാണ് കെജ്‌രിവാളിന്റെ അറസ്റ്റ്.

അറസ്റ്റിനെ തുടര്‍ന്ന് കെജ്‌രിവാളിന്റെ വസതിക്ക് സമീപം എ എ പി പ്രവര്‍ത്തകര്‍ തടിച്ചുകൂടി. പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റിനെതിരെ എ എ പി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു.കെജ്‌രിവാളിന്റെ വസതിക്ക് മുന്നില്‍ നിരോധനാജ്ഞ
പ്രഖ്യാപിച്ചു.