Connect with us

National

ഡല്‍ഹി മുഖ്യമന്ത്രി അതിഷിയുടെ ഓഫീസ് ജീവനക്കാര്‍ അഞ്ച് ലക്ഷം രൂപയുമായി പിടിയില്‍

ന്യൂഡല്‍ഹി അടക്കമുള്ള ചില മേഖലകളില്‍ ചില ആളുകള്‍ പണം വിതരണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന

Published

|

Last Updated

ന്യൂഡല്‍ഹി |  ന്യൂഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയുടെ ഓഫീസിലെ ജീവനക്കാരായ രണ്ടു പേര്‍ അഞ്ച് ലക്ഷം രൂപയുമായി പിടിയിലായി. ഇന്ന് പുലര്‍ച്ചയോടെ ഡല്‍ഹി പോലീസാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. പണത്തിന്റെ സ്രോതസ് സംബന്ധിച്ച് അന്വേഷണം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു.

ന്യൂഡല്‍ഹി അടക്കമുള്ള ചില മേഖലകളില്‍ ചില ആളുകള്‍ പണം വിതരണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്. ആ സമയത്താണ് രണ്ട് പേര്‍ പണവുമായി എത്തിയെന്ന കാര്യം മനസിലായത്. ഇവരുടെ കാര്‍ പരിശോധിച്ചപ്പോഴാണ് 5 ലക്ഷം രൂപ പിടിച്ചെടുത്തതെന്ന് പോലീസ് പറയുന്നു. ഡല്‍ഹി മുഖ്യമന്ത്രി അതിഷിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയ ഗൗരവ്, ഡ്രൈവര്‍ അജിത് എന്നിവരാണ് പിടിയിലായിരിക്കുന്നത്. അതേ സമയം വിഷയവുമായി ബന്ധപ്പെട്ട് ഇത് വരെ പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല.

അതേ സമയം ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ പുരോഗമിക്കുകയാണ ്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 13766 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. രാവിലെ 7 മണി മുതല്‍ പോളിങ്ങ് ആരംഭിച്ചു .

 

Latest