Connect with us

National

ഡല്‍ഹി വനിതാ കമ്മീഷൻ അധ്യക്ഷക്ക് നേരെ അതിക്രമം; കാറിൽ കൈകുടുക്കി വലിച്ചിഴച്ചു

ഡൽഹി എയിംസിന് സമീപം വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

Published

|

Last Updated

ന്യൂഡല്‍ഹി | സ്ത്രീ ഡല്‍ഹി വനിതാ കമ്മീഷന്‍ (ഡി സി ഡബ്ല്യു) മേധാവി സ്വാതി മലിവാളിന് നേരെ അതിക്രമം. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മദ്യപിച്ച് വാഹനമോടിച്ചൊരാള്‍ സ്വാതിയെ കാറിൽ കൈകുടുക്കി 10-15 മീറ്ററോളം വലിച്ചിഴച്ചിഴച്ചു. കാർ ഡ്രൈവർ ഹരീഷ് ചന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു.

ഡൽഹി എയിംസിന് സമീപം വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഹരീഷ് സ്വാതിയോട് കാറിൽ കയറാൻ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ച അവർ ഹരീഷിന് നേരെ കൈചൂണ്ടി കയർത്തു. ഈ സമയം ഇയാൾ കാറിന്റെ ചില്ല് ഉയർത്തുകയും സ്വാതിയുടെ കൈ ചില്ലിനിടയിൽ കുടുങ്ങുകയുമായിരുന്നു. തുടർന്ന് കാർ മുന്നോട്ടെടുത്ത ഹരീഷ് സ്വാതിയെ 15 മീറ്ററോളം വലിച്ചിഴച്ചു.

വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് പോലും ഡൽഹിയില്‍ സുരക്ഷയില്ലെങ്കില്‍ മറ്റ് സ്ത്രീകളുടെ അവസ്ഥ എന്താണെന്ന് സ്വാതി ട്വീറ്ററില്‍ കുറിച്ചു. സ്ത്രീ സുരക്ഷ പരിശോധിക്കാന്‍ പോയപ്പോഴാണ് തനിക്ക് നേരെ അതിക്രമം ഉണ്ടായതെന്നും അവർ പറഞ്ഞു.

Latest