Connect with us

National

ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ വീടും കാറുകളും ആക്രമിച്ചു

താനും തന്റെ അമ്മയും വീട്ടില്‍ നിന്ന് പുറത്തുപോയ സമയത്ത് അജ്ഞാതര്‍ അക്രമണം നടത്തിയതായി സ്വാതി മലിവാള്‍

Published

|

Last Updated

ഡല്‍ഹി | ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിന്റെ വീടും കാറുകളും ആക്രമിച്ചു തകര്‍ത്തു. താനും തന്റെ അമ്മയും വീട്ടില്‍ നിന്ന് പുറത്തുപോയ സമയത്ത് അജ്ഞാതര്‍ അക്രമണം നടത്തിയതായി സ്വാതി മലിവാള്‍ ട്വീറ്റിലൂടെ അറിയിച്ചു.

തന്റെയും അമ്മയുടെയും കാറുകള്‍ അടിച്ചു തകര്‍ത്തു. തങ്ങള്‍ സുരക്ഷിതരല്ലെന്നും ദില്ലി പൊലീസില്‍ പരാതി നല്‍കുെമന്നും ഇത്തരത്തില്‍ എന്തു ചെയ്താലും തന്നെ ഭയപ്പെടുത്താന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

വിവിധ കേസുകളില്‍ അവർ സ്വീകരിച്ച നിര്‍ണായക ഇടപെടലുകള്‍ പലരെയും ശത്രുക്കളാക്കിയെന്നാണു വിവരം.

 

Latest