Connect with us

National

ഡല്‍ഹി-ഡെറാഡൂണ്‍ 2 മണിക്കൂര്‍, ഡല്‍ഹി-ഹരിദ്വാര്‍ 90 മിനിറ്റ്; ഡിസംബറോടെ പുതിയ അതിവേഗ പാത

ഏകദേശം 60-70 ശതമാനത്തോളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.

Published

|

Last Updated

ന്യൂഡല്‍ഹി| 12,000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 212 കിലോമീറ്റര്‍ ദല്‍ഹി-ഡെറാഡൂണ്‍ ആക്സസ് കണ്‍ട്രോള്‍ എക്സ്പ്രസ്‌വേയുടെ നിര്‍മാണം ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഏകദേശം 60-70 ശതമാനത്തോളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു.

ഈ പാത നിലവില്‍ വന്നാല്‍ ഡല്‍ഹിയില്‍ നിന്ന് ഡെറാഡൂണിലേക്ക് വെറും രണ്ട് മണിക്കൂറിലും ഡല്‍ഹിയില്‍ നിന്ന് ഹരിദ്വാറിലേക്ക് 90 മിനിറ്റിലും യാത്ര ചെയ്യാമെന്ന് ഗഡ്കരി കൂട്ടിചേര്‍ത്തു. ഇവയില്‍ ഗണേഷ്പൂരില്‍ നിന്ന് ഡെറാഡൂണിലേക്കുള്ള പാത വന്യജീവികള്‍ക്ക് സുരക്ഷിതമാണെന്നും ഗഡ്കരി വ്യക്തമാക്കി.

 

 

Latest