Emergency landing of the aircraft
ഡല്‍ഹി- ദോഹ വിമാനം കറാച്ചിയിലിറക്കി
സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിംഗ്
ന്യൂഡല്‍ഹി | തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നും ഖത്തറിലെ ദോഹയിലേക്ക് പുറപ്പെട്ട വിമാനം പാക്കിസ്ഥാനിലെ കറാച്ചിയിലിറക്കി. ഖത്തര്‍ എയര്‍വേയ്‌സ് വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി ഇറക്കിയത്. ലഗേജ് സൂക്ഷിച്ച സ്ഥലത്ത് പുക കണ്ടെത്തിയതാണ് വിവരം. വിമാനത്തില്‍ നൂറിലേറെ യാത്രക്കാരുണ്ട്. യാത്രക്കാരെ കൊണ്ടുവരാന്‍ മറ്റൊരു വിമാനം അയക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.
---- facebook comment plugin here -----