Connect with us

National

ഡല്‍ഹി എക്‌സൈസ് നയ കേസ്; മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഏപ്രില്‍ 17 വരെ നീട്ടി

മനീഷ് സിസോദിയയുടെ വീട് റെയ്ഡ് ചെയ്‌തെങ്കിലും അക്കൗണ്ടില്‍ നിന്ന് ഒരു രൂപ പോലും കണ്ടെത്തിയിട്ടില്ലെന്ന്  അഭിഭാഷകന്‍ പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഏപ്രില്‍ 17 വരെ നീട്ടി. ഡല്‍ഹി എക്സൈസ് പോളിസി കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഒരു മാസത്തോളമായി തീഹാര്‍ ജയിലില്‍ കഴിയുന്നത്.

കേസില്‍ ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്.  സിസോദിയയുടെ ജാമ്യാപേക്ഷയില്‍ കൂടുതല്‍ വാദം കേള്‍ക്കാന്‍ കോടതി ഏപ്രില്‍ 12-ന് നിശ്ചയിച്ചിട്ടുണ്ട്.

സിസോദിയക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) ചുമത്തിയിട്ടില്ലെന്നും സെക്ഷന്‍ 3 പ്രകാരമുള്ള കുറ്റം തെളിഞ്ഞാല്‍ മാത്രമേ പിഎംഎല്‍എയുടെ 45-ാം വകുപ്പ് അദ്ദേഹത്തിനെതിരെ പ്രയോഗിക്കാന്‍ കഴിയൂ എന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിവേക് ജെയിന്‍ കോടതിയില്‍ വാദിച്ചു. കൂടാതെ മനീഷ് സിസോദിയയുടെ വീട് റെയ്ഡ് ചെയ്‌തെങ്കിലും അക്കൗണ്ടില്‍ നിന്ന് ഒരു രൂപ പോലും കണ്ടെത്തിയിട്ടില്ലെന്ന്  അഭിഭാഷകന്‍ കൂട്ടിചേര്‍ത്തു.

Latest