National
ഡല്‍ഹി സര്‍ക്കാരിന്റെ ബജറ്റ് അവതരണം ഇന്ന്
ബജറ്റ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്നതായിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ന്യൂഡല്‍ഹി|ഡല്‍ഹി സര്‍ക്കാരിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം ഇന്ന് നടക്കും. എ.എ.പി സര്‍ക്കാരിന്റെ പത്താമത്തെ ബജറ്റാണിത്. ബജറ്റ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്നതായിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അനധികൃത കോളനികളിലെ വിവിധ പദ്ധതികള്‍ക്കുവേണ്ടി 1000 കോടി രൂപ ബജറ്റില്‍ നീക്കിവെക്കുമെന്നാണ് സൂചന.
ഡഹിയില്‍ 1,800 അനധികൃത കോളനികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. നഗരത്തിലെ ജനസംഖ്യയുടെ 30 ശതമാനവും ഇത്തരം കോളനികളിലാണ് താമസിക്കുന്നത്. കോളനികളിലെ റോഡുകള്‍, ജലവിതരണ സംവിധാനങ്ങള്‍ എന്നിവ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സൗജന്യ വൈദ്യുതി, വെള്ളം എന്നിവ നല്‍കുമെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നും നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു.