National
ഡല്‍ഹിക്ക് ഒരു മുഖ്യമന്ത്രി മാത്രം; അരവിന്ദ് കെജ്‌രിവാള്‍: അതിഷി
ബി ജെ പി ഭീകരതയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള ചുമതല അതിഷിക്കെന്ന് മനീഷ് സിസോദിയ
ന്യൂഡല്‍ഹി | ഡല്‍ഹിക്ക് ഒരു മുഖ്യമന്ത്രി മാത്രമാണ് ഉള്ളതെന്ന് പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അതിഷി മര്‍ലേന. അത് അരവിന്ദ് കെജ്‌രിവാളാണ്.
‘കെജ്‌രിവാള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസമാണ് സ്ഥാനലബ്ധിക്കു പിന്നില്‍. മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ആണെങ്കില്‍ തനിക്ക് മത്സരിക്കാന്‍ സീറ്റു പോലും ലഭിക്കുമായിരുന്നില്ല. കെജ്‌രിവാളാണ് തന്നെ എം എല്‍ എയും മന്ത്രിയും ആക്കിയത്. ഇപ്പോഴിതാ മുഖ്യമന്ത്രിയുമാക്കി.’- എ എ പിയുടെ നിയമസഭാ കക്ഷി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അതിഷി പറഞ്ഞു.
അതേസമയം, എന്റെ ബഡാ ഭായി അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രി പദം ഒഴിയുന്നതില്‍ ദുഃഖിതയാണെന്നും അതിഷി പ്രതികരിച്ചു. ഡല്‍ഹിയുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയാണ് കെജ്‌രിവാള്‍. ‘ഡല്‍ഹിയിലെ രണ്ടു കോടി ജനങ്ങളെ സാക്ഷി നിര്‍ത്തി, എ എ പി എം എല്‍ എമാരെ സാക്ഷി നിര്‍ത്തി ഞാന്‍ പറയുന്നു, ഡല്‍ഹിക്ക് ഒരേയൊരു മുഖ്യമന്ത്രിയേ ഉള്ളൂ, അത് അരവിന്ദ് കെജ്രിവാളാണ്.’- നിയുക്ത മുഖ്യമന്ത്രി വിശദമാക്കി.