National
കെജ്‌രിവാളിന്റെ ജാമ്യം തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി
വിചാരണ കോടതിയിലെ ഉത്തരവിലെ നിരീക്ഷണങ്ങള്‍ ശരിയല്ല എന്നും ഹൈക്കോടതി വിമര്‍ശിച്ചു.
ന്യൂഡല്‍ഹി | ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ജാമ്യം തടഞ്ഞ് ഹൈക്കോടതി. ജാമ്യം അനുവദിച്ച റോസ് അവന്യൂ കോടതി ഉത്തരവ് ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇഡി സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കാതെയാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചതെന്ന് ഹൈക്കോടതി പറഞ്ഞു. വിചാരണ കോടതിയിലെ ഉത്തരവിലെ നിരീക്ഷണങ്ങള്‍ ശരിയല്ല എന്നും ഹൈക്കോടതി വിമര്‍ശിച്ചു.
വ്യാഴാഴ്ചയാണ് റോസ് അവന്യൂ കോടതി കെജ് രിവാളിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ ഇ ഡി ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി ജാമ്യം സ്‌റ്റേ ചെയ്തത്.
കെജ് രിവാളിനെതിരെ കൃത്യമായ തെളിവുണ്ടെന്നും ഇ ഡി ഹൈക്കോടതിയില്‍ വ്യക്തമാക്കി. അതേസമയം, ജാമ്യം സ്റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതിയുടെ നടപടിക്കെതിരെ കെജ്രി വാള്‍ നല്‍കിയ ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കും.