National
ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നും നീക്കി
സുപ്രീം കോടതിയുടെ നിര്‍ദേശം അനുസരിച്ച് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയാണ് യശ്വന്ത് വര്‍മ്മയുടെ ജുഡീഷ്യല്‍ ചുമതലകള്‍ പിന്‍വലിച്ചത്

ന്യൂഡല്‍ഹി | ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തതിന് പിറകെ ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നും നീക്കി. സുപ്രീം കോടതിയുടെ നിര്‍ദേശം അനുസരിച്ച് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയാണ് യശ്വന്ത് വര്‍മ്മയുടെ ജുഡീഷ്യല്‍ ചുമതലകള്‍ പിന്‍വലിച്ചത്. യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ പണം കണ്ടെത്തിയത് സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച 3 അംഗ ആഭ്യന്തര അന്വേഷണസമിതി നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ചുമതലകളില്‍ നിന്നും നീക്കിയിരിക്കുന്നത്.
പണം പിടികൂടിയ വാര്‍ത്ത പുറത്ത് വന്ന മാര്‍ച്ച് 21 മുതല്‍ യശ്വന്ത് വര്‍മ്മ കോടതിയില്‍ എത്തിയിട്ടില്ല. യശ്വന്ത് വര്‍മ്മ സമീപകാലത്ത് പരിഗണിച്ച കേസ് വിവരങ്ങളും അന്വേഷണസംഘം പരിശോധിക്കും. ഇതിനായി കേസുകളുടെ വിവരങ്ങള്‍ അന്വേഷണ സംഘ തേടി.യശ്വന്ത് വര്‍മ്മയുടെയും, കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും 6 മാസത്തെ മൊബൈല്‍ വിവരങ്ങള്‍ വിശദമായി പരിശോധിക്കും. ഇതിനായി വിദഗ്ദരുടെ സഹായം തേടാനും അന്വേഷണ സമിതി തീരുമാനിച്ചിട്ടുണ്ട്.
അതേ സമയം യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയാണ് യശ്വന്ത് വര്‍മ്മയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ഹരജി സമര്‍പ്പിച്ചത്. ജുഡീഷ്യല്‍ സമിതിക്ക് അന്വേഷണാധികാരമില്ലെന്നും ഹരജിയില്‍ പറയുന്നു. സംഭവത്തില്‍