National
സിബിഐ അറസ്റ്റ് നിയമപരമെന്ന് ഡല്‍ഹി ഹൈക്കോടതി; കെജരിവാള്‍ ജയിലില്‍ തുടരും
മദ്യനയ അഴിമതിയുടെ സൂത്രധാരന്‍ കെജരിവാള്‍ ആണെന്നും ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സിബിഐ കോടതിയില്‍ വാദിച്ചു.
ന്യൂഡല്‍ഹി | മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് കോടതയില്‍ നിന്നും തിരിച്ചടി. സിബിഐ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് സമര്‍പ്പിച്ച കെജരിവാളിന്റെ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.മദ്യനയ അഴിമതിയുടെ സൂത്രധാരന്‍ കെജരിവാള്‍ ആണെന്നും ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സിബിഐ കോടതിയില്‍ വാദിച്ചു.
അതേ സമയം കെജരിവാളിനെ അറസ്റ്റ് ചെയ്ത നടപടി നിയമപരമാണെന്ന് കോടതി വിലയിരുത്തി.ഇതോടെ കെജരിവാള്‍ തിഹാര്‍ ജയിലില്‍ തന്നെ തുടരും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയവേയാണ് സിബിഐ കെജരിവാളിനെ അറസ്റ്റ് ചെയ്തത്.