National
റേഷന്‍ കാര്‍ഡ് വിലാസം തെളിയിക്കാനുള്ള രേഖയല്ലെന്ന് ഡല്‍ഹി ഹൈക്കോടതി
ന്യായമായ വിലക്ക് ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യാനാണ് റേഷന്‍ കാര്‍ഡെന്നും ജസ്റ്റിസ് ചന്ദ്ര ധാരി സിംങ്
ന്യൂഡല്‍ഹി | റേഷന്‍ കാര്‍ഡ് വിലാസം തെളിയിക്കാനുള്ള രേഖയല്ലെന്നും പൊതുവിതരണത്തിന് കീഴില്‍ അവശ്യസാധനങ്ങള്‍ ലഭിക്കാന്‍ മാത്രമാണെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. റേഷന്‍ കാര്‍ഡുകളില്‍ ചേര്‍ക്കുന്ന വിലാസം പരിശോധിക്കുന്നതിനായി സംവിധാനങ്ങളില്ലെന്നും കോടതി പറഞ്ഞു.
നിലവിലെ വീടുകള്‍ക്ക് പകരമായി ബദല്‍ പാര്‍പ്പിടം ആവശ്യപ്പെട്ട് കത്പുത്‌ലി കോളനിയിലെ നിവാസികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. വീട് മാറുമ്പോള്‍ വിലാസത്തിനുള്ള തെളിവായി ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റി റേഷന്‍ കാര്‍ഡുകളെ ആശ്രയിക്കുന്നുണ്ടെങ്കിലും, ഈ സമ്പ്രദായം കേന്ദ്ര സര്‍ക്കാരിന്റെയും റേഷന്‍ കാര്‍ഡിന്റെയും നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ന്യായമായ വിലക്ക് ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യാനാണ് റേഷന്‍ കാര്‍ഡെന്നും തിരിച്ചറിയലിനും വിലാസ പരിശോധനക്കും ഉപയോഗിക്കാനാവില്ലെന്നും ജസ്റ്റിസ് ചന്ദ്ര ധാരി സിംങ് പറഞ്ഞു.