Connect with us

Uae

ഡൽഹി ഐ ഐ ടി കാമ്പസ് അബൂദബിയിൽ തുറന്നു

52 ഇന്ത്യൻ, ഇമാറാത്തി, അന്തർദേശീയ വിദ്യാർഥികളാണ് പ്രഥമ ബാച്ചിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, എനർജി എഞ്ചിനീയറിംഗ് എന്നിവയിൽ ബി ടെക് ബിരുദത്തിനായി പഠിക്കുക.

Published

|

Last Updated

അബൂദബി | അന്താരാഷ്ട്ര എൻജിനീയറിംഗ് വിദ്യാഭ്യാസത്തിൽ ചരിത്രപരമായ നാഴികക്കല്ല് അടയാളപ്പെടുത്തി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡൽഹിയുടെ (ഐ ഐ ടി ഡൽഹി) അബൂദബി കാമ്പസ് കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ ഉദ്ഘാടനം ചെയ്തു.

അണ്ടർ ഗ്രാജ്വേറ്റ് (യു ജി) ആദ്യ ബാച്ചിലെ വിദ്യാർഥികളെ അദ്ദേഹം  സ്വാഗതം ചെയ്തു. 52 ഇന്ത്യൻ, ഇമാറാത്തി, അന്തർദേശീയ വിദ്യാർഥികളാണ് പ്രഥമ ബാച്ചിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, എനർജി എഞ്ചിനീയറിംഗ് എന്നിവയിൽ ബി ടെക് ബിരുദത്തിനായി പഠിക്കുക. 2022 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാനും പുറത്തിറക്കിയ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് യു എ ഇയിൽ ഐ ഐ ടി കാമ്പസ് സ്ഥാപിക്കുന്നത്.

യു ജി പ്രോഗ്രാമുകൾക്ക് മുമ്പ് ഈ വർഷം ജനുവരിയിൽ ഊർജ പരിവർത്തനത്തിലും സുസ്ഥിരതയിലും മാസ്റ്റേഴ്‌സ് ഓഫ് ടെക്‌നോളജി (എം ടെക്) ആരംഭിച്ചിരുന്നു. യു എ ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ഡൽഹി ഐഐടി ഡയറക്ടർ പ്രൊഫ. ഡോ. രംഗൻ ബാനർജി, ഇമാറാത്തി മന്ത്രിമാർ, മറ്റു പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഖലീഫ യൂണിവേഴ്സിറ്റി, സായിദ് യൂണിവേഴ്സിറ്റി എന്നിവയുൾപ്പെടെ അബൂദബിയിലെ നിരവധി മികച്ച അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളുമായി സു പ്രധാന ധാരണാപത്രങ്ങളിൽ ഐ ഐ ടി ഒപ്പുവച്ചു. അനുദിനം വളരുന്ന ഇന്ത്യ-യു എ ഇ പങ്കാളിത്തത്തിന്റെ പ്രതീകമാണ് മനോഹരമായി ലാൻഡ്‌സ്‌കേപ്പ് ചെയ്ത കാമ്പസ്.

 

Latest