Kerala
ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം; അടിയന്തര നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമീഷന് പ്രതിപക്ഷ നേതാവിന്റെ പരാതി
ഭരണഘടന പദവിയിലിരിക്കുന്ന ഗവര്‍ണര്‍ ബി.ജെ.പിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും വി.ഡി സതീശന്‍
തിരുവനന്തപുരം| കേരള സന്ദര്‍ശനത്തിനെത്തിയ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പരാതി നല്‍കി. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഗവര്‍ണര്‍ കേരളത്തിലെത്തി വിവിധ ചര്‍ച്ച് മേധാവികളുമായി കൂടിക്കാഴ്ച നടത്തിയത്. ഭരണഘടന പദവിയിലിരിക്കുന്ന ഗവര്‍ണര്‍ ബി.ജെ.പിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും വി.ഡി സതീശന്‍ പരാതിയില്‍ വ്യക്തമാക്കി.
അതേസമയം, ഗവര്‍ണര്‍ സഭ നേതാക്കളെ കണ്ടതില്‍ എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനും രംഗത്തെത്തിയിരുന്നു. ബിജെപിയുടെ കളിപ്പാവകളായ ഗവര്‍ണര്‍മാര്‍ ഇവിടെ വന്ന് മതമേലധ്യക്ഷന്‍മാരെ കണ്ടതുകൊണ്ട് വിശ്വാസികള്‍ അവര്‍ക്ക് വോട്ട് ചെയ്യുമെന്ന് ചിന്തിച്ചാല്‍ അവര്‍ വേറെ ഏതോ ലോകത്താണന്നേ പറയാനുള്ളുവെന്ന് ഹൈബി പ്രതികരിച്ചു.