National
ഡല്‍ഹി മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി
ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സിസോദിയ സമര്‍പ്പിച്ചിരുന്ന ജാമ്യാപേക്ഷയാണ് ജഡ്ജ് എം. കെ നാഗ്പാല്‍ തള്ളിയത്.

ന്യൂഡല്‍ഹി| മദ്യനയ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സിസോദിയ സമര്‍പ്പിച്ചിരുന്ന ജാമ്യാപേക്ഷയാണ് ജഡ്ജ് എം. കെ നാഗ്പാല്‍ തള്ളിയത്.
അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നു ഇഡി കോടതിയെ അറിയിച്ചു. അതുകൊണ്ടു തന്നെ ജാമ്യം നല്‍കരുതെന്നായിരുന്നു ഇഡിയുടെ വാദം. ഈ നിരീക്ഷണം ശരിവച്ച് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. മദ്യനയ കേസില്‍ മുഖ്യ ആസൂത്രകന്‍ സിസോദിയ ആണെന്നാണ് ഇഡിയുടെ വാദം. മാര്‍ച്ച് ഒമ്പതിനാണ് മനീഷ് സിസോദിയയുടെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്.
---- facebook comment plugin here -----