National
ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളിന് ഇഡിയുടെ ഏഴാം സമന്‍സ്
ഫെബ്രുവരി 26ന് ഹാജരാകാനാണ് ഇഡിയുടെ നിര്‍ദേശം.
ന്യൂഡല്‍ഹി| മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഏഴാം സമന്‍സ്. ഫെബ്രുവരി 26ന് ഹാജരാകാനാണ് ഇഡിയുടെ നിര്‍ദേശം. സമന്‍സ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് കെജ്രിവാള്‍ കേന്ദ്ര ഏജന്‍സിക്ക് മുന്നില്‍ ഹാജരായിരുന്നില്ല. വിഷയം ഇപ്പോള്‍ കോടതിയിലാണെന്നും അന്വേഷണ ഏജന്‍സിയോട് ആവര്‍ത്തിച്ച് സമന്‍സ് അയക്കരുതെന്നും എഎപി വൃത്തങ്ങള്‍ പറഞ്ഞിരുന്നു.
ഇഡിയുടെ സമന്‍സുകളെല്ലാം നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവും ആണെന്ന് കെജ്രിവാള്‍ ആരോപിച്ചു. ആവര്‍ത്തിച്ചുള്ള ഇഡിയുടെ സമന്‍സുകളില്‍ തന്നെ അറസ്റ്റുചെയ്യാനുള്ള നിയമവിരുദ്ധമായ ശ്രമങ്ങള്‍ ആയിരുന്നുവെന്നും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് തന്നെ തടയുകയാണ് ലക്ഷ്യമെന്നും കെജ്രിവാള്‍ വാദിച്ചു.
കഴിഞ്ഞ നവംബര്‍ 2, ഡിസംബര്‍ 22, ജനുവരി 3, ജനുവരി 18, ഫെബ്രുവരി 2, ഫെബ്രുവരി 14 എന്നീ തീയതികളിലാണ് അന്വേഷണ ഏജന്‍സി നേരത്തെ സമന്‍സുകള്‍ അയച്ചത്.