arvind kerjiwal
ഡല്‍ഹി മദ്യനയം: കെജ്രിവാളിനെ സി ബി ഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു
സമീപകാലത്ത് ഒരു മുഖ്യമന്ത്രിയെ സി ബി ഐ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് ഇതാദ്യമാണ്.
ന്യൂഡല്‍ഹി | ഡല്‍ഹി മദ്യ നയം കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സി ബി ഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഞായറാഴ്ച ഹാജരാകാനാണ് സി ബി ഐ ആവശ്യപ്പെട്ടത്. ഈ കേസില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നു.
സമീപകാലത്ത് ഒരു മുഖ്യമന്ത്രിയെ സി ബി ഐ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് ഇതാദ്യമാണ്. കെജ്രിവാളിനെതിരെ പുതിയ തെളിവുകള്‍ ലഭിച്ചെന്നും അതിനാല്‍ ചോദ്യം ചെയ്യാന്‍ മതിയായ കാരണമുണ്ടെന്നുമാണ് സി ബി ഐ അവകാശപ്പെടുന്നത്. മുഖ്യമന്ത്രിയുടെ ജോലി തടസ്സപ്പെടാതിരിക്കാനാണ് ഞായറാഴ്ച വിളിപ്പിച്ചതെന്നും സി ബി ഐ അറിയിച്ചു.
പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നാണ് ആരോപണം. അഴിമതി തള്ളിക്കളയുന്ന കെജ്രിവാള്‍, ബി ജെ പിയുടെ വേട്ടയാടലാണ് ഇതെന്ന് നേരത്തേ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടുതല്‍ വിമര്‍ശിക്കുന്നയാളായതിനാലാണ് തന്നെ ലക്ഷ്യമിടുന്നതെന്നും കെജ്രിവാള്‍ പറയുന്നു