National
ഡല്‍ഹി മദ്യനയ അഴിമതി കേസ്: കെജ്രിവാള്‍ നാളെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണം; കവിതാ റാവു അറസ്റ്റില്‍
സമന്‍സ് സ്റ്റേ ചെയ്യണമെന്ന കെജ്രിവാളിന്റെ ഹരജി ഡല്‍ഹി സെഷന്‍സ് കോടതി തള്ളി.
ന്യൂഡല്‍ഹി | ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. കെജ്രിവാള്‍ നാളെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണം.
സമന്‍സ് സ്റ്റേ ചെയ്യണമെന്ന ഹരജി ഡല്‍ഹി സെഷന്‍സ് കോടതി തള്ളി. കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ലെന്ന ഇ ഡിയുടെ ഹരജിയിലാണ് നടപടി.
അതിനിടെ, മദ്യനയ അഴിമതിക്കേസില്‍ ബി ആര്‍ എസ് നേതാവ് കവിതാ റാവുവിനെ ഇ ഡി അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയോടെ കവിതയുടെ വസതിയില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളാണ് കവിത.
---- facebook comment plugin here -----