National
ഡല്‍ഹി മദ്യനയ അഴിമതി: കവിതയെ ചോദ്യം ചെയ്യാന്‍ സി ബി ഐക്ക് അനുമതി
ഡല്‍ഹി റോസ് അവന്യു കോടതിയാണ് അനുമതി നല്‍കിയത്.
ന്യൂഡല്‍ഹി | ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ബി ആര്‍ എസ് നേതാവ് കെ കവിതയെ ചോദ്യം ചെയ്യാന്‍ സി ബി ഐക്ക് അനുമതി. ഡല്‍ഹി റോസ് അവന്യു കോടതിയാണ് അനുമതി നല്‍കിയത്.
കവിതയെ ചോദ്യം ചെയ്യുന്നതിന് കോടതിയുടെ അനുമതി സി ബി ഐ തേടിയിരുന്നു. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത കവിത നിലവില്‍ തിഹാര്‍ ജയിലിലാണ്.
കേസില്‍ റോസ് അവന്യു കോടതി കവിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
---- facebook comment plugin here -----