Connect with us

National

ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ്: ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഷെല്ലി ഒബ്രോയ്ക്ക് ജയം

ബി.ജെ.പിയുടെ രേഖാ ഗുപ്തയെയാണ് പരാജയപ്പെടുത്തിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഷെല്ലി ഒബ്രോയ് വിജയിച്ചു. ബിജെപിയുടെ രേഖ ഗുപ്തയെയാണ് ഷെല്ലി ഒബ്രോയ് പരാജയപ്പെടുത്തിയത്.

ഷെല്ലിയ്ക്ക് 150 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്ന രേഖയ്ക്ക് 116 വോട്ടും ലഭിച്ചു. തെരഞ്ഞെടുപ്പില്‍ 250 വാര്‍ഡ് കൗണ്‍സിലര്‍മാരും ഏഴ് ലോക്സഭാ എംപിമാരും മൂന്ന് രാജ്യസഭാ എംപിമാരും 14 എംഎല്‍എമാരും വോട്ട് രേഖപ്പെടുത്തി. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് മാറി നിന്നു.

സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുമെന്നും സുഗമമായ പ്രവര്‍ത്തനത്തില്‍ സഹകരിക്കുമെന്നും വിജയിച്ച ശേഷം ഷെല്ലി ഒബ്‌റോയ് മാധ്യമങ്ങളോട് പ്രതികരിച്ചു. സംഘര്‍ഷത്തെതുടര്‍ന്ന് നേരത്തെ മൂന്ന് തവണ ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.

 

Latest