National
ഡൽഹി മേയർ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു
മാറ്റിവെച്ചത് എ എ പി- ബി ജെ പി അംഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന്
ന്യൂഡൽഹി | ഡൽഹി കോർപറേഷൻ മേയറെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് രണ്ടാം തവണയും മാറ്റിവെച്ചു. എ എ പി- ബി ജെ പി അംഗങ്ങൾ തമ്മിലുള്ള തർക്കവും പ്രതിഷേധവും ശക്തമായതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
രാവിലെ 11 മണിക്ക് തിരഞ്ഞെടുപ്പ് നടപടി ആരംഭിച്ചെങ്കിലും ഇരു പാർട്ടി കൌൺസിലർമാരും തമ്മിലുള്ള വാഗ്വാദവും തർക്കവും മൂർചിക്കുകയായിരുന്നു. ഇതോടെ, ഒരുമണിയോടെയാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
ഇതിനു പിന്നാലെ യോഗ ഹാളിന് പുറത്തും സംഘർഷം രൂപപ്പെട്ടു. പോലീസ് ഇടപെട്ടാണ് സംഘർഷാവസ്ഥ നിയന്ത്രിച്ചത്.
---- facebook comment plugin here -----