Connect with us

National

അൽപവസ്ത്രം ധരിച്ച് കയറുന്നത് വിലക്കി ഡൽഹി മെട്രോ

ഡിഎംആർസി ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് ആക്ടിലെ സെക്ഷൻ-59 പ്രകാരം അപമര്യാദയായി പെരുമാറുന്നത് ശിക്ഷാർഹമായ കുറ്റമായാണ് കണക്കാക്കുന്നത്.

Published

|

Last Updated

ന്യൂഡൽഹി | ഡൽഹി മെട്രോയിൽ അൽപവസ്ത്രവും മാന്യമല്ലാത്ത വസ്തങ്ങളും ധരിച്ച് കയറുന്നതിന് വിലക്കേർപ്പെടുത്തി. ബിക്കിനി ധരിച്ച് മെട്രോയിൽ പെൺകുട്ടി യാത്ര ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നപടി.

യാത്രക്കാർ അത്തരം വസ്ത്രങ്ങൾ ധരിക്കുകയോ സഹയാത്രികരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന എന്തെങ്കിലും പ്രവൃത്തികൾ ചെയ്യുകയോ ചെയ്യരുതെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) അറിയിച്ചു. സമൂഹം അംഗീകരിക്കുന്ന തരത്തിലുള്ള സാമൂഹിക മര്യാദകളും പ്രോട്ടോക്കോളും യാത്രക്കാർ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡിഎംആർസി വ്യക്തമാക്കി.

ഡിഎംആർസി ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് ആക്ടിലെ സെക്ഷൻ-59 പ്രകാരം അപമര്യാദയായി പെരുമാറുന്നത് ശിക്ഷാർഹമായ കുറ്റമായാണ് കണക്കാക്കുന്നത്. മെട്രോയിൽ യാത്ര ചെയ്യുമ്പോൾ ഭംഗി നിലനിർത്താൻ ഞങ്ങൾ എല്ലാ യാത്രക്കാരോടും അഭ്യർത്ഥിക്കുന്നു. യാത്രയ്ക്കിടെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വ്യക്തിപരമായ കാര്യമാണെന്നും എന്നാൽ യാത്രക്കാർ ഉത്തരവാദിത്തമുള്ള പൗരനെപ്പോലെയാണ് പെരുമാറേണ്ടതെന്നും ഡിഎംആർസി പറഞ്ഞു.