Connect with us

National

ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ 2024ഓടെ സജ്ജമാകും: നിതിന്‍ ഗഡ്കരി

രണ്ട് മെട്രോ നഗരങ്ങള്‍ തമ്മിലുള്ള യാത്ര ദൂരം 12 മണിക്കൂറായി ചുരുങ്ങുമെന്ന് മന്ത്രി പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ 2024 ഫെബ്രുവരിയോടെ സജ്ജമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഇതോടെ രണ്ട് മെട്രോ നഗരങ്ങള്‍ തമ്മിലുള്ള യാത്ര ദൂരം 12 മണിക്കൂറായി ചുരുങ്ങുമെന്ന് മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ആജ് തക് ജി 20 ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ റോഡ്വേകളുടെ വിപുലീകരണത്തെക്കുറിച്ച് മന്ത്രി വിശദീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്ക് ഒരു റോഡ് നിര്‍മ്മിക്കുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. എല്ലാ ഹൈവേയില്‍ നിന്നും എക്‌സ്പ്രസ് വേയില്‍ നിന്നും സര്‍ക്കാരിന് പണം ലഭിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ റോഡുകളില്‍ മാത്രം 65,000 കോടി രൂപയുടെ പദ്ധതികളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest