Connect with us

Kerala

കഞ്ചാവ് മിഠായികളുമായി ഡല്‍ഹി സ്വദേശി കോഴിക്കോട് പിടിയില്‍

348 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് മിഠായികളാണ് ഇയാളുടെ കൈവശം കണ്ടെത്തിയത്.

Published

|

Last Updated

കോഴിക്കോട്  | കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റുമായി ഡല്‍ഹി സ്വദേശി പിടിയില്‍. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയില്‍ സീലംപൂര്‍ താലൂക്കില്‍ മൊഅനീസ് അജം(42) ആണ് കോഴിക്കോട് പിടിയിലായത്.

കുറ്റ്യാടി – തൊട്ടില്‍ പാലം റോഡിലെ സ്റ്റേഷനറിക്കടയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. 348 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് മിഠായികളാണ് ഇയാളുടെ കൈവശം കണ്ടെത്തിയത്.

നാദാപുരം റെയ്ഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.

 


---- facebook comment plugin here -----