National
ഡല്‍ഹി പൂരം ഞായറാഴ്ച
ഡല്‍ഹിയിലെ കേരള സ്‌കൂളില്‍ വിവിധ കലാപരിപാടികള്‍ നടക്കും.
ന്യൂഡല്‍ഹി | ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഡല്‍ഹി പൂരം ഈ മാസം 22ന് ഡല്‍ഹിയിലെ കേരള സ്‌കൂളില്‍ നടക്കും.
പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരിന്റെ നേതൃത്വത്തിലുള്ള രണ്ട് പന്തിമേളം, സിനിമാ താരവും നര്‍ത്തകിയുമായ രചന നാരായണ്‍കുട്ടിയുടെ കുച്ചിപ്പുടിയും ഉണ്ടാകും.
51 കലാകാരന്മാര്‍ പങ്കെടുക്കുന്ന കളരിപ്പയറ്റ്, 101 കലാകാരികള്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിര, പഞ്ചവാദ്യം, ഹിന്ദുസ്ഥാനി കച്ചേരി, സോപാന സംഗീതം, പഞ്ചാരി മേളം തുടങ്ങിയവയും പൂരത്തിന്റെ ഭാഗമായി നടക്കും.
---- facebook comment plugin here -----