Connect with us

National

ഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്‍ ദുരന്തം: മരിച്ചവരുടെ എണ്ണം 18 ആയി, ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

ഉന്നതതല അന്വേഷണത്തിന് റെയില്‍വേ മന്ത്രാലയം ഉത്തരവിട്ടു. അടിയന്തര നടപടിക്ക് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറും നിര്‍ദേശം നല്‍കി.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെ രാത്രിയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 18 ആയി. പരുക്കേറ്റ് നിരവധി പേര്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് റെയില്‍വേ മന്ത്രാലയം ഉത്തരവിട്ടു. അടിയന്തര നടപടി കൈക്കൊള്ളാന്‍ ചീഫ് സെക്രട്ടറിക്കും പോലീസ് കമ്മീഷണര്‍ക്കും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന നിര്‍ദേശം നല്‍കി. ലഫ്റ്റനന്റ് ഗവര്‍ണര്‍ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു.

മഹാ കുംഭമേളയ്ക്കായി പോകുന്നവര്‍ക്കായുള്ള രണ്ട് പ്രത്യേക ട്രെയിനുകള്‍ വൈകിയതിനെ തുടര്‍ന്നാണ് ശനിയാഴ്ച രാത്രി പത്തോടെ തിക്കും തിരക്കുമുണ്ടായത്. മരിച്ചവരില്‍ 14 പേര്‍ സ്ത്രീകളാണ്. മൂന്ന് കുട്ടികളും മരണപ്പെട്ടവരില്‍ ഉള്‍പ്പെടും.

സ്റ്റേഷനിലെ 14, 15 പ്ലാറ്റ്ഫോമുകളില്‍ പ്രയാഗ് രാജിലേക്കുള്ള ട്രെയിനുകളില്‍ കയറാന്‍ യാത്രക്കാര്‍ കാത്തിരിക്കുന്നതിനിടെയാണ് സംഭവം. പ്ലാറ്റ്‌ഫോമുകളിലേക്ക് യാത്രക്കാര്‍ ഇരച്ചുകയറിയതാണ് ദുരന്തത്തിന് ഇടയാക്കിയത്.

 

Latest