Connect with us

National

ഡല്‍ഹി കലാപക്കേസ്; ഉമര്‍ ഖാലിദിന്റെ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും

ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ ഡല്‍ഹി പോലീസിനോട് കോടതി നിര്‍ദേശിച്ചിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  ഡല്‍ഹി കലാപക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വിദ്യാര്‍ഥി നേതാക്കളാ ഉമര്‍ ഖാലിദ്, ഷാര്‍ജീല്‍ ഇമാം തുടങ്ങിയവരുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസ് നവീന്‍ ചൗള, ജസ്റ്റിസ് ശലീന്ദര്‍ കൗര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

നേരത്തെ ഹരജി കേള്‍ക്കുന്നതില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് അമിത് ശര്‍മ പിന്മാറിയിരുന്നു.ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ ഡല്‍ഹി പോലീസിനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനിടെ ജസ്റ്റിസ് കൈത് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി പോയതോടെയാണ് പുതിയ ബെഞ്ചിനെ നിയോഗിച്ചത്.

സ്ഥിരം ജാമ്യം തേടി 2022 മാര്‍ച്ചില്‍ ഉമര്‍ ഖാലിദ് നല്‍കിയ ഹരജി വിചാരണ കോടതി തള്ളിയിരുന്നു. മേയ് 28ന് രണ്ടാമത്തെ ജാമ്യാപേക്ഷയും വിചാരണകോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഹൈകോടതിയിലെത്തിയെങ്കിലും സുപ്രിംകോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

 

2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിലെ പ്രധാന സൂത്രധാരനാണെന്ന് ആരോപിച്ചാണ് ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ക്കെതിരെ യുഎപിഎ ചുമത്തി ജയിലിലടച്ചത്. 53പേരുടെ മരണത്തിനിടയാക്കിയ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബര്‍ 14ന് ജെഎന്‍യു മുന്‍ വിദ്യാര്‍ഥിയായ ഉമര്‍ ഖാലിദിനെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തത്.

Latest